വാര്‍ത്തകള്‍

2015-2016 അദ്ധ്യയന വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു... ഈ വർഷം മുതൽ 1,5,8 ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നു

Sunday 27 January 2013

ഗവ ഹൈസ്കൂള്‍ തേവര്‍വട്ടം



-->
തേവര്‍വട്ടം , പൂച്ചാക്കല്‍, പാണാവള്ളി, ഉളവയ്പ്, മണപ്പുറം എന്നി പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് സ്ക്കൂള്‍ പഠനം ഒരു മരിചിക ആയിരുന്നു. ഈസമയം തേവര്‍വട്ടം പ്രദേശത്തെ ജനപ്രമുഖന്മാര്‍ ചേര്‍ന്ന് 1898 ല്‍ കുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ സ്ക്കുള്‍ . സ്ക്കുളിനു വേണ്ടി ആദ്യമായി 71 സെന്റ് സ്ഥലം സംഭാവന നല്‍കിയത് മേത്തറ കുടുംബമാണ് പ്രസ്തുത സ്ഥലത്ത് 1902 ല്‍ ഓലമേഞ്ഞ ഷെഡില്‍ സ്ക്കുളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിച്ചു. തുടര്‍ന്ന് സമീപവാസികളില്‍ നിന്നും 39 സെന്റ് , 20 സെന്റ് എന്നിങ്ങനെ എകദേശം മൂന്ന് ഏക്കറോളം സ്ഥലം പണം നല്‍കിയും അല്ലാതയും സ്ക്കൂളിനു സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് .1963 ല്‍ ജനങ്ങളുടെ അഭ്യര്‍ത്ഥനമാനിച്ച് അപ്പര്‍ പ്രൈമറി സ്ക്കുളായും ,1974 ല്‍ ഹൈസ്ക്കുളായും ഉയര്‍ത്തി. 1976 ല്‍ ഈ സ്ക്കുളില്‍ നിന്നും ആദ്യത്തെ S S L C ബാച്ച് പുറത്തിറങ്ങി. സ്ക്കുളിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തനം നടത്തിയ അധ്യാപക ശ്രേഷ്ഠന്മാരായ ഹരിഹരഅയ്യര്‍ , കുട്ടിമൂസ , എന്‍ പരമേശ്വരന്‍ നായര്‍ എന്നിവരെ സ്മരിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

രാഷ്ട്രീയ- കലാ - സാഹിത്യ – സാംസ്കാരിക – വൈദ്യശാസ്ത്രമേഖലകളില്‍ ധാരാളം മഹാരഥന്മാരെ വാര്‍ത്തെടുക്കുന്നതിന് ഈ പൊതുവിദ്യാലയം വഹിച്ച പങ്ക് ശ്രദ്ധേയമാണ്.