വാര്‍ത്തകള്‍

2015-2016 അദ്ധ്യയന വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു... ഈ വർഷം മുതൽ 1,5,8 ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നു

CELEBRATIONS


2012-13 ലൂടെ ഒരുഎത്തിനോട്ടം......................

പ്രവേശനോല്‍സവം
അറിവിന്റെയും അക്ഷരത്തിന്റെയും ലോകത്തിലേക്ക് എത്തിച്ചേര്‍ന്ന പുത്തന്‍ കൂ‌ട്ടുകാര്‍ക്ക് സ്വാഗതമേകിക്കൊണ്ട് പ്രവേശനോല്‍സവം റാലി, പൊതുസമ്മേളനം, അക്ഷരദീപം തെളിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയോടെ സംഘടിപ്പിച്ചു. സ്ക്കൂ ള്‍ പ്രധാന അദ്ധ്യാപകന്‍ എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എച്ച് എസ് എസ് പരീക്ഷയില്‍ 100% മാര്‍ക്ക് നേടിയ കുമാരി ഭാഗ്യശ്രീ അഭയ് ഉദ്ഘാടനം ചെയ്തു.

യൂണിഫോം വിതരണം

സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുതിയ യൂണിഫോം വിതരണവും സ്ക്കൂള്‍ ലോഗോയുടെ പ്രകാശനവും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി പി വിനോദ്കുമാര്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി നിര്‍മ്മലാശെല്‍വരാജിന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

ദിനാചരണങ്ങള്‍

ജൂണ്‍-5- ലോകപരിസ്ഥിതി ദിനം

പ്രത്യേക അസംബ്ലിയില്‍ പരിസ്ഥിതി ദിന സന്ദേശം വായിച്ചു.വനംവകുപ്പ് നല്കിയ വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.

ജൂണ്‍ 6 ശുക്രസംതരണം

ഈ നൂറ്റാണ്ടിലെ അവസാനത്തേത് എന്ന് ശാസ്ത്രലോകം വിശേഷിപ്പിച്ച ശുക്രസംതരണം കാണാനായി വിപുലമായ സൗകര്യങ്ങള്‍ സ്ക്കൂളില്‍ ഒരുക്കിയിരുന്നു.അതിന്റെ ഭാഗമായി സൗരക്കണ്ണടകളുടെ നിര്‍മ്മാണം നടത്തി.ശുക്രസംതരണദര്‍ശനത്തിന് ശേഷം കേരളശാസ്ത്രസാഹിത്യപരിഷത്ത് തയ്യാറാക്കിയ ശുക്രസംതരണത്തെ ക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടത്തി.

ജൂണ്‍ 19 വായനാദിനം
പി എന്‍ പണിക്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ജൂണ്‍ 19 വായനാദിനമായി ആചരിച്ചു. 2011-12 ലെ S S L C TOP SCORER കുമാരി ശ്രിലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് തല വായനാമത്സരങ്ങള്‍, ക്വിസ്, സാഹിത്യകൃതികള്‍ പരിചയപ്പെടുത്തല്‍ എന്നി പരിപാടികള്‍ ഉണ്ടായിരുന്നു.

മയക്കുമരുന്ന് വിരുദ്ധദിനം

ജൂണ്‍ 26 മയക്കുമരുന്ന് വിരുദ്ധദിനമായി കൊണ്ടാടി.അസംബ്ലിയില്‍ മയക്കമരുന്ന് വിരുദ്ധ പ്രതിജ്ഞ, മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ എന്തൊക്കെ എന്ന് ബോധ്യപ്പെടുത്തുന്നതിനായി എക്സൈസ് ഡിപ്പാര്‍ട്ട് മെന്റ് തയ്യാറാക്കിയ സിഡി പ്രദര്‍ശനം

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി.കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജീല്ലയില്‍ പ്രയടനം നടത്തിയ ചാന്ദ്രമനുഷ്യന് സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.

ഹിരോഷിമ ദിനാചരണം

2012 ആഗസ്റ്റ് 6 ന് ശാസ്ത്ര – സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം സമാധാന സന്ദേശറാലി, കയ്യെഴുത്ത് മാസിക പ്രകാശനം, ഹിരോഷിമ ശാന്തിസ്തൂപത്തില്‍ സഡാക്കോ സസാക്കി കൊക്കുകള്‍ കൊണ്ടുള്ള അര്‍ച്ചന, സമാധാന സമ്മേളനം എന്നി പരിപാടികളോടെ ആചരിച്ചു. സമാധാന സമ്മേളനം റവ. ഫാദര്‍ തോംസണ്‍ സമാധാനസന്ദേശം നല്കി ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് എസ് നാസര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രധാന അദ്ധ്യാപകന്‍ ശ്രീ എ മുഹമ്മദ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി രജിതകുമാരി നന്ദിയും രേഖപ്പെടുത്തി.സ്കൂളിലെ സിനിയര്‍ അദ്ധ്യാപകര്‍ ചേര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ ഹിരോഷിമ മാഗസീന്‍ പ്രകാശനം ചെയ്തു. സ്ക്കൂള്‍ ചെയര്‍പേഴ്സണ്‍ കുമാരി ഗീതുതോമസ് സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

2012 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി വിജയകുമാരി ദേശ്യപതാക ഉയര്‍ത്തി.പി റ്റി എ പ്രസിഡന്റ് എസ് നാസര്‍,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി രജിതകുമാരി,സ്ക്കൂള്‍ ചെയര്‍പേഴ്സണ്‍ കുമാരി ഗീതുതോമസ് എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വനിതകള്‍, സ്വാതന്ത്ര്യ സമരചരിത്ര ഏടുകള്‍ തുടങ്ങിയ പോസ്റ്റര്‍ പ്രദര്‍ശനം , ദേശഭക്തിഗാനാലപനം,ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു.




ഓണാഘോഷം

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും പ്രതീകമായ ഓണം 2012 ആഗസ്റ്റ് 24 ന് അത്തപ്പൂക്കള മത്സരം, ഓണസദ്യ എന്നിവയോടെ ഭംഗിയായി പി റ്റി എ ,സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.
ദേശീയഅദ്ധ്യപകദിനാഘോഷം

ഭാരതത്തിന്റെ പ്രഥമ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിച്ചു. പ്രധാന അദ്ധ്യാപകന്‍ ശ്രീ എ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്ക്കൂളിലെ ത്യാഗോജ്ജ്വലമായ സേവനത്തിന്റെ ഉദാത്തമാതൃകയായ പൂര്‍വ്വ അദ്ധ്യാപകരായ സര്‍വ്വശ്രീ.എന്‍ പരമേശ്വരന്‍ നായര്‍, വി കെ ഗോപാലകൃഷ്ണന്‍ നായര്‍, കെ രാമചന്ദ്രന്‍നായര്‍, പി റ്റി രാധമ്മ, എ രമാഭായി, രാധാമണി എന്നിവരെ പൊന്നാട നല്കി ആദരിച്ചു.

മേളകള്‍

ഈ അദ്ധ്യയന വര്‍ഷത്തിലെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ ടി മേളകള്‍2012 സെപ്റ്റംബര്‍ 26 ന് സ്ക്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹു.തുറവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ പി എസ് മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.

ഗാന്ധിജയന്തി വാരാഘോഷം

നമ്മുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ത് ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 മുതല്‍ ഒരാഴ്ചക്കാലം സേവനവാരമായി ആഘോഷിച്ചു.സ്ക്കൂള്‍ പരിസരം ,സമിപറോഡുകള്‍,പൂച്ചാക്കല്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

സ്ക്കൂള്‍ കലോല്‍സവം

വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2012 ഒക്ടോബര്‍ 18,19 തീയതികളിലായി സ്ക്കൂള്‍ കലോല്‍സവം സംഘടിപ്പിച്ചു.സുപ്രസിദ്ധ ബാല മിമക്രിതാരം മാസ്റ്റര്‍ ആദിത്യന്‍ ഉദ്ഘാടനം ചെയ്തു.





മലയാളദിനാഘോഷം

മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി 2012 നവംബര്‍ 1 മലയാളദിനാഘോഷം സംഘടിപ്പിച്ചു.സ്ക്കൂള്‍ പീര്‍വ്വ വിദ്യാര്‍ത്ഥിനിയും യൂണിവേഴ്സിറ്റി റിസര്‍ച്ച സ്ക്കോളറുമായ കുമാരി ഹസീന അക്ബര്‍ ഉദ്ഘാടനം ചെയ്തു.മുന്‍അദ്ധ്യാപകന്‍ ഷ്രീ എന്‍ റ്റി ഭാസ്ക്കരന്‍ മലയാള ഭാഷ ദിന സന്ദേശം നല്കി.

ശിശുദിന റാലി

പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി ആഘോഷിച്ചു.ശിശുദിന റാലി, കുട്ടികളുടെ കലാപരിപാടി,നെഹ്റുതൊപ്പി നിര്‍മ്മാണം

No comments:

Post a Comment